സ്വാതന്ത്ര്യം വേണ്ട; സ്വയംഭരണ അവകാശം മതിയെന്നു ദലൈ ലാമ
ബോംദില: ടിബറ്റിന് ആവശ്യം ചൈനയില്‍നിന്നുള്ള സ്വാതന്ത്ര്യമല്ലെന്നും പകരം സ്വയംഭരണ അവകാശമാണെന്നും ആത്മീയ ആചാര്യന്‍ ദലൈ ലാമ.
തങ്ങളെ എതിര്‍ക്കാന്‍ ഇന്ത്യ നയതന്ത്രപരമായി ലാമയെ ഉപയോഗിക്കുകയാണെന്ന ചൈനയുടെ വാദത്തേയും ലാമ തള്ളി. താന്‍ പുരാതന ഇന്ത്യന്‍ തത്വചിന്തയുടേയും മൂല്യങ്ങളുടേയും സന്ദേശവാഹകനാണെന്ന് അദ്ദേഹം പറഞ്ഞു.
ദലൈലാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെചൈന എതിര്‍ത്തിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് ദലൈലാമയുടെ സന്ദര്‍ശനമെന്ന് ചൈന പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യ എടുക്കരുതെന്നും ചൈന മുന്നറിയിപ്പുനല്‍കിയിരുന്നു.
തന്നെ ഇന്ത്യ ചൈനയ്‌ക്കെതിരേ ഒരാവശ്യത്തിനും ഉപയോഗിച്ചിട്ടില്ലെന്നു ലാമ പറഞ്ഞു. എവിടെ പ്രഭാഷണം നടത്തുമ്പോഴും ഇന്ത്യയുടെ അഹിംസയെകുറിച്ചും കരുണയെകുറിച്ചും മതമൈത്രിയെ കുറിച്ചുമാണ് ജനങ്ങളോടു സംസാരിക്കാറുള്ളത്. തങ്ങള്‍ ചൈനയോട് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ല. ഞങ്ങള്‍ ചൈനയോടൊപ്പം തുടരുകതന്നെ ചെയ്യും. എന്നാല്‍ അര്‍ഥവത്തായ സ്വയംഭരണാവകാശം ഞങ്ങള്‍ക്കുവേണം- ലാമ പറഞ്ഞു.
ലൗകിക സുഖത്തില്‍ ടിബറ്റ് എത്രയോ പിന്നിലാണ്. എന്നാല്‍ ആത്മീയകാര്യങ്ങളില്‍ മുന്നിലാണ്. ചൈനയോടൊപ്പം നിന്നു രാജ്യത്തിന്റെ ഭാവി ശോഭനമാക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ചൈനയിലെ ചില രാഷ്ട്രീയക്കാര്‍ തന്നെ പിശാച് ആയാണ് കാണുന്നത്. അതുപോലെ തന്നെ അവര്‍ ഇന്ത്യയേയും കാണുന്നു. എന്നാല്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്ന ഒരുപാടുപേര്‍ ചൈനയിലുണ്ട്. ഞങ്ങളുടെ ബുദ്ധസന്ന്യാസിമാരും ചൈനയിലുണ്ട്. രാഷ്ട്രീക്കാരുടെ ഇടുങ്ങിയ മനസാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ലാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."