HOME
DETAILS

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ ഗ്രീന്‍ കാറ്റഗറിയില്‍ 15,000 തീര്‍ഥാടകര്‍ക്കു മാത്രമെന്ന്

  
backup
April 06, 2017 | 6:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-2

ജിദ്ദ: ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴി ഹജ് നിര്‍വഹിക്കാനെത്തുന്ന ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ 15,000 പേര്‍ക്കും മാത്രമായിരിക്കും ഈ വര്‍ഷം ഗ്രീന്‍ കാറ്റഗറിയില്‍ താമസം ഉണ്ടാവുക. അവശേഷിക്കുന്ന 1,10,000 പേര്‍ക്ക് അസീസിയിലുമായിരിക്കും താമസ സൗകര്യമൊരുക്കുക. അതേ സമയം ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള പകുതി ശതമാനം കെട്ടിടങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ അവസാന ഘട്ടത്തിലുമാണെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. ഈ മാസം അവസാനത്തോടെ കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി ഹറമില്‍ നിന്ന് 1500 മീറ്റര്‍ വരെ എന്നത് 1000 മീറ്ററാക്കി ചുരുക്കിയതും ഗ്രീന്‍ കാറ്റഗറിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. മദീനയില്‍ മുഴുവന്‍ ഹാജിമാര്‍ക്കും 350 മീറ്റര്‍ ദൂര പരിധിയില്‍ വരുന്ന ഫസ്റ്റ് റിംങ് റോഡിനകത്തു നില്‍ക്കുന്ന മര്‍ക്കസിയ ഏരിയയിലായിരിക്കും താമസം.
കഴിഞ്ഞ വര്‍ഷം ഗ്രീന്‍ കാറ്റഗറിയുടെ ദൂര പരിധി ഹറമിമില്‍ നിന്ന് 1500 മീറ്ററായിരുന്നു. ഇതു ഒട്ടോറെ പരാതികള്‍ക്കിടയാക്കിയ സഹചര്യത്തിലാണ് ദൂരപരിധി ഇതവണ കുറച്ചത്. നിലവില്‍ ഗ്രീന്‍ കാറ്റഗറിയിലെ താമസക്കാര്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. അതേ സമയം അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം അസീസിയയില്‍ നിന്ന് ഹറമിലേക്കുള്ള ബസ് സര്‍വീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഹാജിമാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ 24 മണിക്കൂറും ഹറമില്‍ പോയി വരുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഹാജമാരുടെ എണ്ണം കൂടുതലാണെന്നത് കണക്കിലെടുത്ത് ബസ് സര്‍വീസ് കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. പുതിയ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. മദീനയില്‍ മര്‍ക്കസിയ ഏരിയക്കകത്ത് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം പകുതിയിലേറെ പേരും മര്‍ക്കസിയ ഏരിയക്കു പുറത്തായിരുന്നു താമസിച്ചിരുന്നത്. അതേ സമയം മദീനയില്‍ ഈ വര്‍ഷവും കാറ്ററിംങ് സര്‍വീസ് ഉണ്ടായിരിക്കില്ല. അതിനാല്‍ ഹാജിമാര്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. . മിന, അറഫ എന്നിവിടങ്ങളിലെ താമസ സൗകര്യങ്ങളിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. മിനയില്‍ ടെന്‍ഡുകളില്‍ എ.സി കുറ്റമറ്റതാക്കുന്നതിനു പുറമെ രണ്ടു നേരം ഭക്ഷണം എന്നത് മൂന്നു നേരമാക്കി വര്‍ധിപ്പിക്കുകയും ചെയ്തതായി കോണ്‍സല്‍ ജനറല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  7 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  7 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  7 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  8 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  8 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  8 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  8 days ago