HOME
DETAILS
MAL
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക 90 കോടിയാളുകള്‍, ഒന്നര കോടി പുതിയ വോട്ടര്‍മാര്‍, 33 ലക്ഷം ഭിന്നലിംഗക്കാരും
backup
February 26 2019 | 04:02 AM
ന്യൂഡല്‍ഹി: ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് രേഖപ്പെടുത്തുക 90 കോടി ആളുകള്‍. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ആകെ 89.90 പേരാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ചെയ്തത്. ജനുവരി ഒന്ന് വരെ പേര് രജിസ്റ്റര്‍ ചെയ്ത പട്ടികയുള്പ്പെടുത്തി ഈ മാസം 22നാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരമുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. അന്തിമ പട്ടിക പുറത്തുവരുന്നതോടെ ഇതില്‍ ചെറിയമാറ്റം കൂടിവരും. 2014ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പ്രശിദ്ധീകരിച്ചപ്പോള് 81.5 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍, സര്‍വീസ് വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി അന്തിമപട്ടിക പുറത്തുവന്നപ്പോള്‍ ഇത് 83.4 കോടി ആയി ഉയര്‍ന്നു.
1.6 കോടി ആളുകള്‍ ഇത്തവണ കന്നിവോട്ട് രേഖപ്പെടുത്തും. ആകെയുള്ള വോട്ടര്‍മാരില്‍ 33 ലക്ഷം ഭിന്നലിംഗവിഭാഗത്തില്പ്പെട്ടവരാണ്. ഇതുവരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ 89.90 കോടി വോട്ടര്‍മാരില്‍ 46.54 പേര് പുരുഷന്മാരും 43.17 പേര് സ്ത്രീകളുമാണ്. പൊതുതെരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് സ്റ്റേഷനുകളാവും തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കുക. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യ വാരം ആവും പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."