വയോധികന്‍ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ പൊലിസ് പിടിയില്‍
പാറശാല: അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ വയോധികന്‍ മരിക്കുവാനിടയായ സംഭവത്തില്‍ പ്രതികളില്‍ഒരാളെ പൊഴിയൂര്‍ പൊലിസ് പിടികൂടി. കുളത്തൂര്‍ ഈഴത്തുവിള ടി.ആര്‍.ഭവനിന്‍ തോംസണ്‍ (58) നെയാണ് പിടികൂടിയത്.കഴിഞ്ഞ 19 ന് അയല്‍വാസിയുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കുളത്തൂരിനു സമീപം കട നടത്തുകയായിരുന്ന പി.ബി ഭവനില്‍ പാലയ്യന്‍ (65) അതിവമര്‍ദ്ദനമെറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാ വൈകിട്ട് മരിച്ചിരുന്നു.
മരിച്ച പാലയ്യനും കൊല കുറ്റത്തിന് പിടിയിലായതോംസണും സമീപവാസികളാണ്.ദിവസങ്ങള്‍ക്ക് മുമ്പ് തോംസണ്‍ന്റെ കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുവാനേ ത്തിയ വിദ്യാര്‍ത്ഥികളെ പാലയ്യന്‍ പിന്തിരിപ്പിച്ചതാണ് സംഘട്ടനത്തിന് കാരണമായതെന്ന് മരിച്ച പാലയ്യന്റെ ബന്ധുക്കള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഘട്ടനത്തെ തുടര്‍ന്ന് തലയ്ക്ക് പരിക്കുകളോടെ തോംസണും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു .ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."