കെ.പി.സി.സി ജനമഹായാത്ര നാളെ കാട്ടാക്കടയില്‍
കാട്ടാക്കട: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ വരവേല്‍പ്പിനുള്ള വിപുലമായ ഒരുക്കങ്ങള്‍ കാട്ടാക്കടയില്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സമാപനം കൂടിയാണ് 27 വൈകുന്നേരം ആറു മണിക്ക് കാട്ടാക്കടയില്‍ നടക്കുന്നത്. കാട്ടാക്കട മാര്‍ക്കെറ്റ് ജംങ്ഷനില്‍ നിന്നും തുറന്ന വാഹനത്തില്‍ ജാഥ ക്യാപ്റ്റനെ പന്ത്രണ്ടു മണ്ഡലം കമ്മിറ്റി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ കെ. എസ്. ആര്‍. ടി. സി വാണിജ്യ സമുച്ഛയത്തിന് സമീപത്തെ സമ്മേളന വേദിയില്‍ ആനയിക്കും. കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനകോണ്‍ഗ്രസ് നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍. എമാര്‍, പോഷകസംഘടനാ സംസ്ഥാനനേതാക്കന്‍മാര്‍ പങ്കെടുക്കും.പന്ത്രണ്ടു കമ്മിറ്റികളില്‍ നിന്നായി സ്വരൂപിച്ചപ്രവര്‍ത്തന ഫണ്ട് ചടങ്ങില്‍ കെ. പി. സി. സി നേതൃത്വത്തിന് കൈമാറും എന്നും നേതാക്കള്‍ പറഞ്ഞു.
വണ്ടന്നൂര്‍ സന്തോഷ്, എ.ബാബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘമാണ് വരവേല്‍പ്പിന്റെയും സമ്മേളനത്തിന്റെയും സംഘാടനത്തിന് നേതൃത്വം കൊടുക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷ് കെ.പി.സി.സി അംഗം ബി.എന്‍.ശ്യാംകുമാര്‍, എം.മണികണ്ഠന്‍, എ.ബാബുകുമാര്‍, മലയിന്‍കീഴ് വേണുഗോപാല്‍, ശോഭനകുമാരി, നരുവാമൂട് ജോയി എന്നിവര്‍ കാട്ടാക്കട പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട വിധം ഇങ്ങനെയാണ് (കമ്മിറ്റികള്‍ തിരിച്ച്) : പേയാട് , വിളപ്പില്‍, വിളവൂര്‍ക്കല്‍ കാട്ടാക്കട കട്ടയ്‌ക്കോട് റോഡ്, പെരുകാവ്, മലയിന്‍കീഴ്, വലിയറത്തല കാട്ടാക്കട മലയിന്‍കീഴ് റോഡ്, പള്ളിച്ചല്‍, നരുവാമൂട്കാട്ടാക്കട നെയ്യാറ്റിന്‍കര റോഡ്, ഊരൂട്ടമ്പലം, മാറനല്ലൂര്‍, ആമച്ചല്‍ കാട്ടക്കട കോളജ് റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."