HOME
DETAILS
MAL
തബ്ലീഗുകാരെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് 11,000 രൂപ ഇനാം പ്രഖ്യാപിച്ച് യു.പിയിലെ ബി.ജെ.പി എം.പി
backup
April 26 2020 | 02:04 AM
ലക്നൗ: തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനു പുറത്ത് യാത്രചെയ്ത് വിവരം മറച്ചുവയ്ക്കുകയോ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാതിരിക്കുകയോ ചെയ്യുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 11,000 രൂപ അവാര്‍ഡ് പ്രഖ്യാപിച്ച് യു.പിയിലെ ബി.ജെ.പി എം.പി രവീന്ദ്ര കുഷവാഹ.
തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരോ വിദേശത്തുനിന്ന് വന്നവരോ ആയ നിരവധിപേര്‍ അധികൃതരെ വിവരമറിയിക്കുകയോ പരിശോധന നടത്തുകയോ ചെയ്യാതെ സംസ്ഥാനത്ത് കഴിയുന്നുണ്ടെന്ന് സാലംപൂര്‍ എം.പിയായ അദ്ദേഹം വ്യക്തമാക്കി.അതേസമയം, കൊവിഡ് പരത്തുന്നു എന്ന പേരില്‍ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ നേരെ രാജ്യത്ത് പലയിടത്തും അക്രമം നടന്നിരുന്നു. തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരായ 40,000 പേരെ ഇതിനകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."