HOME
DETAILS
MAL
പൂനെയ്‌ക്കെതിരെ മുംബൈയ്ക്ക് തോല്‍വി
backup
April 06 2017 | 18:04 PM
പൂനെ: ഐ.പി.എല്ലിലെ ആവേശപ്പോരാട്ടത്തില്‍ മുംബൈക്കെതിരേ പൂനെയ്ക്ക് ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. മുംബൈ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ പൂനെ മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(84*), അജിന്‍ക്യ രഹാനെ(60) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് പൂനെയ്ക്ക് ആദ്യജയം സമ്മാനിച്ചത്. രഹാനെ 34 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. 54 പന്ത് നേരിട്ട സ്മിത്തിന്റെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."