നാം ബാധ്യസ്ഥര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
തൃശൂര്‍: ചരിത്രം സൃഷ്ടിച്ച വ്യക്തികളെയും സംഭവങ്ങളെയും സംരക്ഷിക്കാനും സ്മരിക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നവോത്ഥാന ചിന്തകള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണിതെന്നും ചരിത്രം രചിച്ച മഹാരഥന്മാര്‍ രാജ്യത്തിന്റെ അമൂല്യ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രസ്മാരകമായ ചേറ്റുവ കോട്ടയുടെ സംരക്ഷണ വികസന പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട ഉദ്ഘടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.30 ഏക്കര്‍ വിസ്തൃതിയുള്ള കോട്ടയ്ക്കു സംരക്ഷണ മതില്‍ നിര്‍മാണം, നടപാലം, ഹൈമാസ്റ്റ് ലൈറ്റ്. വാച്ച് ടവര്‍, കിടങ്ങുകളിലെ മണ്ണുകോരി ആഴം കൂട്ടുകയും കോട്ട വൃത്തിയാക്കുകയുമാണ് 1.15 കോടി ചെലവില്‍ ആദ്യഘട്ടമായി ചെയ്യുന്നത്. ചടങ്ങില്‍ കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. സി.എന്‍ ജയദേവന്‍ എം.പി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പള്ളി, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മഞ്ജുള അരുണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി ഭാരതി ടീച്ചര്‍, പി.എന്‍ ജ്യോതിലാല്‍, എ.ബി ബൈജു, കോണ്‍സെര്‍വേഷന്‍ എന്‍ജിനീയര്‍ ഭൂപേഷ്, ക്യുറേറ്റര്‍ കെ.വി ശ്രീനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."