അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു
ആലത്തൂര്‍: അങ്കണവാടി പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ച വെക്കുന്ന സംസ്ഥാനത്തെ ഒരു ബ്ലോക്ക് പഞ്ചായത്തിനും ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിനും അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. അങ്കണവാടികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സാമൂഹികനീതിവകുപ്പ് അവാര്‍ഡ് നല്‍കുന്നത്.
ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകള്‍ക്കു പതിനായിരം രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്പവും നല്‍കും ബ്ലോക്ക് പഞ്ചായത്തിന് അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും ഉണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍, ജില്ല പ്രോഗ്രാം ഓഫിസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണു ജില്ലയിലെ മികച്ച തദ്ദേശസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്.
സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ഡയറക്ടര്‍, സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംസ്ഥാന തല കമ്മിറ്റിയാണു നാമനിര്ദേശങ്ങളില്നിന്നും സംസ്ഥാനത്തെ മികച്ച ഒരു ബ്ലോക്ക് പഞ്ചായത്തിനേയും ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്തിനേയും തിരഞ്ഞെടുക്കുന്നത്.
താല്പര്യമുള്ള തദ്ദേശസ്ഥാപനങ്ങള്‍ 20ന് മുമ്പ് നാമനിര്‍ദേശങ്ങള്‍ നല്‍കണമെന്നു ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി മീര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."