HOME
DETAILS

അറിയണം, ആ കുട്ടി കൊലപാതകത്തിന്റെ മന:ശാസ്ത്രം

  
backup
April 26 2020 | 14:04 PM

crime-issue-in-teanage-psychology-123111111

മാനുഷിക മൂല്യങ്ങള്‍ക്ക് അല്പം പോലും വില കല്‍പ്പിക്കാത്ത തികച്ചും യാന്ത്രികമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഇവിടെ മനുഷ്യ ബന്ധങ്ങള്‍ക്ക് വിലയില്ല, ദയയില്ല, സഹാനുഭൂതിയില്ല, സാഹോദര്യമില്ല, എവിടേയും സ്വാര്‍ത്ഥത മാത്രം. സ്വന്തം കാര്യം സാധിച്ചെടുക്കാന്‍ ആരെയും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസാക്ഷിയില്ലാത്ത മൃഗതുല്യമായ സമൂഹമായി മനുഷ്യന്‍ ഇന്ന് മാറിയിരിക്കുന്നു.
ഇതിന്റെ ബഹിര്‍സ്ഫുരണമാണ് അടുത്തിടെ സംഭവിച്ച അതിക്രൂരമായ കുട്ടി കൊലപാതകം. ഇതിന്റെ കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ മിക്കവാറും തുടക്കം അവനവന്റെ വീടുകളില്‍ നിന്നു തന്നെയാണ്. നിത്യേന വീടുകളില്‍ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമ സ്വഭാവം കാണിക്കാനുള്ള സാധ്യത കൂടുതലാണ്. മദ്യപാനം, ലഹരി ഉപയോഗം, അക്രമ സ്വഭാവമുള്ളവര്‍, ആന്റി സോഷ്യല്‍ പേഴ്‌സാണിലിറ്റി അഥവാ സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള മാതാപിതാക്കള്‍ എന്നിവര്‍ക്ക് ഇതേ സ്വഭാവമുള്ള കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കൂടുതലാണ്.

 

മാത്രമല്ല ഇത്തരം സാഹചര്യങ്ങള്‍ കണ്ട് വളരുന്ന കുട്ടികള്‍ക്ക് അതേ സ്വഭാവം അനുകരിക്കാനുള്ള പ്രവണതയും കൂടുതലായിയിരിക്കും. കുടുംബത്തില്‍ പിതാവിന്റേയോ മാതാവിന്റോയോ അഭാവത്തിലും( മരണം, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ദാമ്പത്യ കലഹങ്ങള്‍) കുട്ടികള്‍ക്ക് സ്വഭാവദൂഷ്യം സംഭവിക്കാന്‍ സാധ്യതയുണ്ട്. പിതാവ് മരിച്ചുപോയാല്‍, പിതാവ് വിദേശത്താണെങ്കില്‍ ഒക്കെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ തകറാകുകള്‍ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ചീത്ത കൂട്ടുകെട്ടുകളുടെ സ്വാധീനവും ലഹരിമരുന്നുകളുടെ ഉപയോഗവും കുട്ടികളെ Conduct disorder അഥവാ സ്വഭാവദൂഷ്യ രോഗം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. അക്രമം, ചതി, കൊലപാതകം, നുണ, വഞ്ചന, അതിക്രമം, ക്ലാസ് കട്ട് ചെയ്യുക, ശാരീരികമായി ഉപദ്രവിക്കുക, ലഹരി സാധനങ്ങളുടെ ഉപയോഗം, കുറ്റബോധം തോന്നായ്ക എന്നിവയാണ് ഈ സ്വഭാവക്കാരുടെ മുഖമുദ്രകള്‍.
ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാവുന്നതാണ്. മുളയിലേ തന്നെ കാരണങ്ങള്‍ കണ്ടുപിടിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍ ഭാവിയില്‍ ഒരു ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി വളര്‍ന്നു വരുന്നത് നമുക്ക് തടുക്കാനാകും.
മറ്റൊന്ന് ചുറ്റുപ്പാടുകളുടെ സ്വാധീനമാണ്. സാംസ്‌കാരിക തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍. അമിതമായ പാശ്ചാത്യവല്‍ക്കരണവും വിവര സങ്കേതിക വിദ്യകളുടെ അതിപ്രസരവും കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഏതോ ഒരു ഇഗ്ലീഷ് സിനിമയില്‍ നിന്നും കിട്ടിയ വിവരം വെച്ചാണ് കുട്ടികള്‍ ജീവനുണ്ടായിട്ടും ആ കുട്ടിയെ കോടാലി കൊണ്ട് വെട്ടിമുറിവേല്‍പ്പിച്ചത്. മരിച്ച ശരീരത്തില്‍ മുറിവേല്‍പ്പിച്ചാല്‍ പുഴുവരിച്ച് ശരീരം പെട്ടെന്ന് ജീര്‍ണ്ണിച്ച് പോകും എന്നതാണ് ഇവര്‍ക്ക് ലഭിച്ച വികലമായ വിവരം. അപക്വമായ മനസ്സിലേക്ക് ലഭിച്ച ക്രിമിനല്‍ വിജ്ഞാനമാണ് ഇവരെ ഈ ശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തം. മറ്റൊന്ന് ഇവര്‍ പബ്ജി പോലുള്ള വീഡിയോ ഗെയിംസിന് അടിമകളായിരുന്നു എന്നതാണ്.

കൂട്ടുകാരനെക്കുറിച്ച് എന്തോ മോശമായി ഫേസ്ബുക്കില്‍ കുറിച്ചതാണ് ഈ ദാരുണാന്ത്യത്തിന് പ്രേരിപ്പിച്ചതെന്നും വാര്‍ത്തകളുണ്ട്. ചുരുക്കത്തില്‍ സമൂഹ മാധ്യമങ്ങളുടെ അതിരുകവിഞ്ഞ സ്വാധീനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയാം. മരിച്ചു പോയിട്ടും ശവശരീരത്തില്‍ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കാന്‍ തോന്നിപ്പിക്കുന്ന മാനസികാവസ്ഥ തീര്‍ച്ചയായും സൈക്കോപ്പതുകള്‍ക്ക് മാത്രമേ ഉണ്ടാകൂ. വെറുമൊരു ഷൂവിനേ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയിലും പിന്നീട് അതിക്രൂരമായ കൊലപാതകത്തിലും കലാശിച്ചത്. ചെറിയൊരു കോപം പോലും അടക്കാന്‍ പറ്റാത്ത തീവ്രമായ മാനസിക സ്ഥിതിയിലേക്ക് നമ്മുടെ കൗമാര തലമുറ അധ:പതിക്കുന്നു.

ഈ ദുരവസ്ഥയില്‍ നിന്നും വളരുന്ന തലമുറയെ രക്ഷിച്ചെടുക്കണമെങ്കില്‍ ഒരു സമൂല പരിവര്‍ത്തനം ആവശ്യമാണ്. ഇതിന്റെ തുടക്കം ഓരോ കുടുംബത്തില്‍ നിന്നുമായിരിക്കണം. കുടുംബത്തിലെ ഓരോ വൃക്തിക്കും മറ്റുള്ളവര്‍ക്ക് Hcp role model അഥവാ മാതൃകയാകാന്‍ കഴിഞ്ഞാല്‍ നല്ല സ്വഭാവമുള്ള തലമുറയെ നമുക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കും. ഇതിന്റെ കൂടെ തന്നെ സാമൂഹ്യമാധങ്ങളുടെ ഊരാക്കുടുക്കില്‍ നിന്ന് മോചിപ്പിക്കാനും സനാതനധര്‍മ്മങ്ങള്‍ ശീലിപ്പിക്കാനും ലഹരിയുടെ സാമ്രാജ്യത്തില്‍ നിന്ന് ഇവരെ അകറ്റാനും കഴിഞ്ഞാല്‍ ഭാവിയില്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  36 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago