യു.എ.ഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു
ദുബായ്: യു.എ.ഇയില്‍ അഞ്ച് പേര്‍ കൂടി വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 76 ആയി.
ഇന്ന് മരിച്ച അഞ്ച് പേരും വിവിധ രാജ്യക്കാരാണ്. മറ്റു രോഗങ്ങളോടൊപ്പം വൈറസ് ബാധിച്ചതുമാണ് മരണകാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് നടത്തിയ 35,000 കൊവിഡ് ടെസ്റ്റുകളില്‍ 536 പോസിറ്റീവ് കേസുകള്‍ കൂടി. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. 10,349 പേര്‍ക്കാണ് ഇതുവരെ യു.എ.ഇയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് 91 പേര്‍ക്ക് കൂടി രോഗം ഭേദമായി.
وفاة 5 حالات من تداعيات الإصابة بفيروس #كورونا_المستجد، وبالتزامن مع الأمراض المزمنة التي كانوا يعانون منها، وبذلك يبلغ عدد الوفيات في الدولة 76 حالة. خالص التعازي والمواسات لذوي المتوفين والتمنيات بالشفاء العاجل لجميع المصابين.
— NCEMA UAE (@NCEMAUAE) April 26, 2020
രാജ്യത്ത് ഇതുവരെ 1,978 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികിത്സയില്‍ തുടരുന്ന ആക്ടീവ് കേസുകള്‍ 8,371 ആണ്.
അതേസമയം, പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം ദിവസവും ഉയരുന്നത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."