HOME
DETAILS
MAL
ഇടവെട്ടിയില്‍ പൈപ്പ് പൊട്ടി മൂന്നു മാസമായി വെള്ളം പാഴാകുന്നു
backup
April 06 2017 | 19:04 PM
ഇടവെട്ടി: വേനല്‍ ചൂടില്‍ നാടുരുകുമ്പോള്‍ ഇടവെട്ടിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മൂന്നു മാസം. ഇടവെട്ടി-തെക്കുംഭാഗം റോഡില്‍ ഫാര്‍മേഴ്സ് ക്ലബിന് മുന്‍പിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒഴുകുന്നത്. പലവട്ടം അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നിത്യവും പാഴാകുന്നത്. പൈപ്പ് ചോര്‍ച്ച മൂലം ഇതിന് മുകളിലുളള പ്രദേശങ്ങളില്‍ വെള്ളം എത്തുന്നുമില്ല. വെള്ളം കുത്തിയൊഴുകി കഴിഞ്ഞ വര്‍ഷം നടത്തിയ ടാറിങ് പൊളിഞ്ഞു. വെള്ളം ഒഴുക്കിന്റെ ശക്തി മൂലം വന്‍ കുഴി രൂപപ്പെട്ടതിനാല്‍ റോഡില്‍ അപകട സാധ്യതയേറി. നാട്ടുകാര്‍ മരച്ചില്ല നാട്ടി അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."