HOME
DETAILS
MAL
എഫ്.എസ്.ഇ.ടി.ഒ സൗഹൃദ സദസ് സംഘടിപ്പിച്ചു
backup
April 06 2017 | 19:04 PM
തൊടുപുഴ: സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ തൊടുപുഴയില്‍ സൗഹൃദസദസ് സംഘടിപ്പിച്ചു.
ജനപക്ഷ നയങ്ങള്‍ക്ക് കരുത്ത് പകരുക, വിദ്യാഭ്യാസമേഖലകളുടെ ശാക്തീകരണത്തില്‍ പങ്കാളികളാവുക, മതനിരപേക്ഷത സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സൗഹൃദ സദസ്.
തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചേര്‍ന്ന സദസ് കേരള എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. കെ.എ ബിനുമോന്‍ അധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് വി.പി പുരുഷോത്തമന്‍, സെക്രട്ടറി എസ് സുനില്‍കുമാര്‍, കെ.കെ ഷാജി, രജനി, ജയന്‍ പി വിജയന്‍ സംസാരിച്ചു. ടി.ജി രാജീവ് സ്വാഗതവും സി.ബി ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."