HOME
DETAILS
MAL
ഇറ്റലി: വ്യാപാരങ്ങള്‍ മെയ് നാലുമുതല്‍; സ്കൂളുകള്‍ സെപ്റ്റംബറില്‍ മാത്രം
backup
April 27 2020 | 01:04 AM
റോം: കൊവിഡ് വ്യാപനം കാരണം വളരെ ദുരിതമനുഭവിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ വ്യാപാര മേഖല മെയ് നാലുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും.
എന്നാല്‍, സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ മുതലെ തുറക്കൂ. ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് മരിച്ചത് ഇറ്റലിയിലാണ്.
കാല് ലക്ഷത്തിലേറെ പേരാണ് ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചത്. ജനുവരിയില്‍തന്നെ കൊറോണ വൈറസ് ഇറ്റലിയില്‍ എത്തയിരുന്നെന്നും എന്നാല്‍ ഫെബ്രുവരിയിലാണ് വൈറസ് സാന്നിധ്യം അധികൃതര്‍ കണ്ടെത്തിയതെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ വൈകിയതിനാലാണ് ഇറ്റലിയില്‍ ഇത്രയേറെ ദുരിതമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മെയ് നാലുമുതല്‍ വ്യാപാര മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും അതിനു നിയന്ത്രണങ്ങള്‍ ബാധകമാണ്.
നിശ്ചിത സമയം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."