HOME
DETAILS
MAL
കരിപ്പൂര്‍: കാറ്റഗറി മാറ്റിയതിനെതിരേ പ്രതിഷേധിക്കണമെന്ന് കോടിയേരി
backup
June 16 2018 | 22:06 PM
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇതുമൂലം ഇനിമുതല്‍ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ ഇനി കരിപ്പൂരില്‍ സര്‍വിസ് നടത്താന്‍ അനുമതി ലഭിക്കുകയുള്ളു. വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയാണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനെതിരേ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."