ഒറ്റയാന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു
തൊടുപുഴ: പൂപ്പാറയില്‍ ഏലത്തോട്ടം തൊഴിലാളി ഒറ്റയാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഇന്നലെ രാവിലെ എട്ടോടെയാണ് പൂപ്പാറ മൂലത്തറ പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചറായ വേലു (55) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. പുതുപ്പാറ എസ്റ്റേറ്റിന്റെ ലയത്തില്‍ താമസിക്കുന്ന വേലു തോട്ടത്തിലേയ്ക്ക് പണിക്കെത്തിയവരെ കൂട്ടിക്കൊണ്ട് പോകുന്നതിനായി ദേശീയപാതയിലേക്ക് പോകുന്നതിനിടെ ഒറ്റയാന്റെ മുന്‍പില്‍ അകപെടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചു.
അടിക്കടി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാര്‍ പൂപ്പാറയില്‍ ദേശീയപാത ഉപരോധിച്ചു. ആനയെ പിടികൂടി കാട്ടിലയക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അഞ്ച് മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, മൂന്നാര്‍ ഡി.വൈ.എസ്.പി പയസ് ജോര്‍ജ്, ഇടുക്കി ആര്‍.ഡി.ഒ വിനോദ് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.
സംഭവത്തില്‍ യു.ഡി.എഫും പ്രതിഷേധിച്ചു. 30ന് യു.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."