ചികിത്സാ സഹായം തേടുന്നു
നരിക്കുനി: അസുഖത്തെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചു മാറ്റിയയാള്‍ ചികിത്സാ സഹായം തേടുന്നു. നരിക്കുനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാമത്തോട്ടില് താമസിക്കുന്ന വേലരുകുന്നുമ്മല് അബ്ദുല്‍ സലാമാണ് വര്‍ഷങ്ങളായി രോഗങ്ങളോട് പൊരുതുന്നത്. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്ന സലാമിന്റെ ഞരമ്പുകളിലൂടെയുള്ള രക്തപ്രവാഹം ശരിയായ രീതിയിലായിരുന്നില്ല. ഇതു പരിഹരിക്കുന്നതിനായി ബൈപ്പാസ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. എന്നാല്‍ കാലിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടു കാലുകളും മുട്ടിനു മീതെ മുറിച്ചു മാറ്റുകയായിരുന്നു.
സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന സലാമിന് ഇനിയും ചികിത്സാര്‍ഥം ശസ്ത്രക്രിയകള്‍ ആവശ്യമാണ്.
ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സലാം. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എന്‍.പി മുഹമ്മദ് (ചെയ), പ്രദീപന് പാലങ്ങാട് (കണ്), സി. മനോജ് (ട്രഷ). എസ്.ബി.ടി നരിക്കുനി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 6736515073. ഫോണ്‍: 9946379592.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."