മിനിസിവില്‍ സ്‌റ്റേഷനിലെ കുടിവെള്ള സംവിധാനം നിലച്ചു
ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ വലയുന്നു
പൊന്നാനി: മിനി സിവില്‍ സ്റ്റേഷനിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഇനി കുടിവെള്ളം കിട്ടില്ല. കെട്ടിടത്തിലെ കുടിവെള്ള സംവിധാനം തകരാറിലായതാണ് കാരണം. പൊന്നാനി താലൂക്കിലുള്ള ആയിരക്കണക്കിന് പേര്‍ ദിനംപ്രതി ആശ്രയിക്കുന്ന കേന്ദ്രമാണ് മിനി സിവില്‍ സ്‌റ്റേഷന്‍. വരുന്നവര്‍ക്ക് കനത്ത ചൂടില്‍ അല്‍പ്പം വെള്ളം കുടിക്കണമെങ്കില്‍ കടയില്‍ നിന്നു പണം കൊടുത്ത് വെള്ളം വാങ്ങണം. നേരത്തേ ഇവിടെയുണ്ടായിരുന്ന ശുദ്ധജല കുടിവെള്ള സംവിധാനം താറുമാറായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇത് ശരിയാക്കാനുള്ള നടപടികള്‍ ഒന്നുമായിട്ടില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവരുടെ നിരന്തരമായ ആവശ്യങ്ങളെത്തുടര്‍ന്ന് വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിച്ചത്. ഇത് ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഉപകരണം തകരാറിലായിട്ട് ഏറെ നാളായെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. നിരവധി തവണ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരും നിരന്തരം ആവശ്യപ്പെടുന്നു എന്നല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."