പശുക്കടത്തിന്റെ പേരില്‍ കൊല പ്രതികളെ സഹായിക്കുമെന്ന് ബി.ജെ.പി എം.പി
റാഞ്ചി: പശുക്കടത്തിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ബി.ജെ.പി എം.പി. ഗൊഡയില് നിന്നുള്ള ബി.ജെ.പി നേതാവായ നിഷികാന്ത് ദുബെയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇവരെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഏതറ്റംവരെയും പോകും. ശരിയായ പ്രതികള്‍ ഇവരല്ല. ഇവര്‍ പാവപ്പെട്ട ആദിവാസികളാണ്. കോണ്‍ഗ്രസിന്റെ സമ്മര്‍ദം കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ സഹായിക്കേണ്ടത് തന്റെയും പാര്‍ട്ടിയുടെയും കടമയാണ്. സി.ബി.ഐ അന്വേഷണമാണ് കേസില്‍ വേണ്ടത്.
ആദിവാസികള്‍ ആരെയും കൊല്ലില്ലെന്നാണ് കോണ്‍ഗ്രസ് എപ്പോഴും പറയാറുള്ളത്. എന്നാല്‍, അവര്‍ ആദിവാസികളെ അറസ്റ്റ് ചെയ്ത് ദ്രോഹിക്കുകയാണ്. നിരപരാധികളെ ശിക്ഷിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.ജാര്‍ഖണ്ഡിലെ ബാന്കതി ഗ്രാമത്തിലാണ് കാലികളെ മോഷ്ടിക്കാന്‍ എത്തിയവരെന്ന ആരോപിച്ച് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."