സീറ്റ് തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം: പി.കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: സീറ്റ് വിഭജനം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകളാണ് കഴിഞ്ഞതെന്നും തീരുമാനമാകാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസുമായുള്ള ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോസഫ്- മാണി സീറ്റ് തര്‍ക്കത്തില്‍ തന്റെ മധ്യസ്ഥതയുടെ ആവശ്യമില്ല. പുല്‍വാമ ഭീകരാക്രമണത്തിനെതിരേ ഇന്ത്യ ആഞ്ഞടിച്ചടിച്ചതിനെ ലീഗ് സ്വാഗതം ചെയ്യുന്നു. ഡല്‍ഹിയില്‍ വിദേശ്യകാര്യവകുപ്പ് വിളിച്ച സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണമുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് അതില്‍ പങ്കെടുക്കും. തീവ്രവാദികള്‍ക്കെതിരേയുള്ള എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിക്കും.
ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമുണ്ട്. അതിലും പങ്കെടുക്കും. രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യമെന്ന ചിന്ത മാത്രമാണ് ഈ സാഹചര്യത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."