HOME
DETAILS

എല്ലാ പിന്തുണയും നല്‍കിയത് മെസ്സിയെന്ന് നെയ്മര്‍

  
backup
February 26, 2019 | 7:28 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af

 

സാവോപോളോ: താന്‍ ബാഴ്‌സലോണയിലെത്തിയെ സമയത്ത് തനിക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നിന്നത് ലയണല്‍ മെസ്സിയാണ് പി.എസ്.ജി താരം നെയ്മര്‍. ഗ്ലോബല്‍ സ്‌പോര്‍ട്‌സ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വികാരാധീതനായിട്ടായിരുന്നു നെയ്മര്‍ ഇത്തരത്തില്‍ പറഞ്ഞത്. 2013 ലാണ് ബ്രസീലിയല്‍ ക്ലബായ സാന്റോസില്‍ നിന്ന് നെയ്മര്‍ ബാഴ്‌സലോണയിലെത്തുന്നത്.


ഇവിടെ എത്തിയതുമുതല്‍ എനിക്ക് എല്ലാ പിന്തുണയും തന്നത് മെസ്സിയായിരുന്നു. തനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ വേണ്ട സമയത്ത് പിന്തുണയും സ്‌നേഹവും തന്ന് കൂടെ നിന്നത് മെസ്സി മാത്രമായിരുന്നു. സാന്റോസില്‍ ഉണ്ടായിരുന്ന അതേ സ്വാതന്ത്ര്യം ഇവിടെയും ഉണ്ടാകുമെന്നും മെസ്സി പറഞ്ഞതായി നെയ്മര്‍ പറഞ്ഞു. ക്ലബില്‍ ആരേയും പേടിക്കേണ്ട കാര്യമില്ലെന്നും എല്ലാവരും നിന്നെ സഹായിക്കാനുള്ളവരാണെന്നും മെസ്സി പറഞ്ഞിട്ടുണ്ട്. ഇതാണ് ബാഴ്‌സ ജീവിതത്തിലും പിന്നീടുള്ള ജീവിതത്തിലും ഏറ്റവും വലിയ കരുത്തായത്. നാല് വര്‍ഷം മെസ്സിക്കൊപ്പം കളിച്ചപ്പോള്‍ കളിക്കൂട്ടുകാരനൊപ്പം കളിക്കുന്ന അതേ ഫീലായിരുന്നു ലഭിച്ചത്. മെസ്സി കൂടെയുണ്ടായിരുന്നപ്പോള്‍ ഒരു പ്രതിസന്ധിയിലും ഉള്‍പ്പെട്ടിട്ടില്ല. ഇടറിയ ശബ്ദത്തോടെ നെയ്മര്‍ പറഞ്ഞു. ഇപ്പോളും മെസ്സിയോടുള്ള ബഹുമാനവും സ്‌നേഹവും മനസിലുണ്ടെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സയില്‍ നാല് വര്‍ഷം കളിച്ചതിന് ശേഷമായിരുന്നു നെയ്മര്‍ 222 മില്യന്‍ യൂറോക്ക് പി.എസ്.ജിയിലേക്ക് മാറിയത്. അടുത്ത സീസണില്‍ താരം പി.എസ്.ജി വിട്ട് ബാഴ്‌സയിലേക്കോ റയലിലേക്കോ തിരിച്ചുവരുന്നമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നെയ്മറുടെ പ്രതികരണം. നിലവില്‍ എംബാപ്പേക്കും കവാനിക്കുമൊപ്പം മുന്നേറ്റനിരയില്‍ ആസ്വദിച്ച് കളിക്കാന്‍ കഴിയുന്നുണ്ട്. പരുക്കേറ്റ നെയ്മര്‍ വിശ്രമത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  2 minutes ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  7 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  23 minutes ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  7 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  9 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

Kerala
  •  10 hours ago