മഞ്ചേരി മെഡി.കോളജിലെ ചികിത്സാ വിഭാഗം മെച്ചപ്പെടുത്തല്‍ പുതിയ ഉപകരണങ്ങള്‍ എത്തിത്തുടങ്ങി
മഞ്ചേരി: മെഡിക്കല്‍ കോളജിലെ ചികിത്സാ വിഭാഗത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിത്തുടങ്ങി. അള്‍ട്രാസൗണ്ട് സ്കാനിങ്, ആധുനിക സൗകര്യങ്ങളോടെയുള്ള എക്സ്റെ യൂനിറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് വിപുലപ്പെടുത്തുന്നത്. പുതിയ ബജറ്റില്‍ ഇതിനായി ഒന്‍പത് കോടി രൂപ വകയിരുത്തിയിരുന്നു. കൂടാതെ അടിയന്തര ധനസഹായമായ ഗ്രീന്‍ബുക്ക് വഴി അഞ്ചുകോടിയും മെഡിക്കല്‍ കോളജിനു വേണ്ടി അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിപ്രകാരമുള്ള ഒ.പി വിപുലീകരണവും പുരോഗമിക്കുകയാണ്.
കൂടുതല്‍ എക്സറേ മെഷീനുകള്‍ സജീകരിക്കുന്നതോടെ ആയിരകണക്കിനു രോഗികള്‍ക്കു ആശ്വാസമാവും. നിലവില്‍ ഈ വിഭാഗത്തിലെ അസൗകര്യങ്ങളുടെ പേരില്‍ രോഗികള്‍ക്കു സ്വകാര്യ ലാബുകളേയും ആശുപത്രികളേയും ആശ്രയിക്കേണ്ട സ്ഥിതിയാണുണ്ടാവാറുള്ളത്. അടിയന്തര ചികിത്സ തേടി എത്തുന്ന രോഗികളെ സ്കാനിങ്, എക്സ്റേ എന്നിവക്കായി സ്വകാര്യ സ്ഥാപനങ്ങളിലേക്കു പറഞ്ഞയക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിനെല്ലാം പരിഹാരമെന്ന നിലക്കുള്ള സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കുന്നത്. രണ്ടു കോടിയുടെ വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ ഈയിടെയായി മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം ഉപകരണങ്ങള്‍ ഒരുക്കുന്നതോടൊപ്പം ജീവനക്കാരേ നിയമിക്കാനാവാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൂടുതല്‍ ഡോക്ടര്‍മാരേയും മറ്റു ജീവനക്കാരേയുമാണ് ഇനി ആവശ്യമായിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ മെഡിക്കല്‍ കൗണ്‍സില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു.ഫാക്കല്‍റ്റി വിഭാഗത്തിലെ രണ്ട് ശതമാനം കുറവു പരിഹരിക്കാനുണ്ട്.
ഡോക്ടര്‍മാരുടെ കാര്യത്തിലും ഏറെക്കുറെ പ്രതീക്ഷ കൈവന്നിട്ടുണ്ട്. എം.സി.ഐ പരിശോധനയുടെ മുന്നോടിയായി നിയമിതരായ ഡോക്ടര്‍മാരെ നിലനിര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
പ്രെഫസര്‍മാര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ ഉള്‍പ്പടെ 15ലേറെ ഡോക്ടര്‍മാരാണ് എം.സി.ഐ പരിശോധനയുടെ ഭാഗമായി തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നിന്നായി മഞ്ചേരിയിലെത്തിയിരുന്നത്.എന്നാല്‍ കാത്ത്ലാബിന്റെ കാര്യത്തില്‍ ഇപ്പോഴും അസൗകര്യം പേറുകയാണ് ജില്ലയുടെ മെഡിക്കല്‍ കോളജ്. കാത്ത്ലാബൊരുക്കുന്നതിനായി അഞ്ചുകോടി അനുവദിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണിപ്പോഴും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."