ബ്ലാക്മെയില്‍ കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി
പെരിന്തല്‍മണ്ണ: മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട് ബിസിനസില്‍ പാര്‍ട്ണറാക്കാമെന്നും സ്ഥലം വില്പനയ്ക്കുള്ളത് കാണിച്ചുതരാമെന്നും പറഞ്ഞു വിജനമായ സ്ഥലത്തെത്തിച്ചു ബ്ലാക്മെയില്‍ ചെയ്തു പണംതട്ടുന്ന സംഘത്തിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇത്തരത്തില്‍ പരിചയപ്പെടുന്ന ആളുകളെ വിജനമായ സ്ഥലത്തെത്തിച്ചു സംഘത്തിലുള്‍പ്പെട്ട സ്ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘത്തെ നേരത്തേ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലില്‍ ചെറുകരയിലുള്ള വിജനമായ സ്ഥലത്തേക്ക് ആളുകളെ വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
ഇത്തരത്തില്‍ കബളിക്കപ്പെട്ട ചുങ്കത്തറ സ്വദേശിയുടേയും ഏലംകുളം സ്വദേശിയുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലായി സംഘം പരാതിക്കാരെ ഭീഷണിപ്പെടുത്തി വാങ്ങിയ മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പെരിന്തല്‍മണ്ണയിലും പരിസരത്തുമായി വില്പന നടത്തിയത് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.പി സുജിത് ദാസ്, സി.ഐ സാജു കെ. എബ്രഹാം, എസ്.ഐ എം.സി പ്രമോദ്, ടൗണ്‍ ഷാഡോ ടീമിലെ ഉദ്യോഗസ്ഥരായ പി.എന്‍ മോഹനകൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍, സി.പി മുരളി, എം. മനോജ് കുമാര്‍, രത്നാകരന്, അഡീഷണല്‍ എസ്.ഐ നരേന്ദ്രന് എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കോടതി ഉത്തരവു പ്രകാരം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."