ലോക് ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടണമെന്ന് ഐ.എം.എ, പ്രവാസികള്‍ക്ക് രോഗബാധയില്ലെങ്കിലും വീട്ടിലേക്കയക്കരുതെന്നും അസോസിയേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം. കോവിഡ് വ്യാപനം തടയുന്നതിന് മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്.
ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ കണ്ടുവരുന്നത് ഗൗരവമുളളതാണ്. നിലവില്‍ പരിശോധ സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലുമായാണ് നടക്കുന്നത്. പരിശോധന സ്വകാര്യമേഖലയിലും വേണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളില്‍ ലക്ഷണങ്ങളില്ലെങ്കിലും വീട്ടിലയയ്ക്കരുതെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങള്‍ ഈ ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് ഐ.എം.എയും ഈ ആവശ്യവുമായി മുന്നോട്ടുവന്നത്.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണം. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അനുമതിയോടെ രോഗലക്ഷണങ്ങളുളളവരെ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിക്കണം. മറ്റുളളവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കാനുമാണ് ഏകദേശ ധാരണയായിരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ കരുതലിനുവേണ്ടി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."