HOME
DETAILS

പകര്‍ച്ചവ്യാധി കരുതല്‍ വേണം

  
backup
June 17 2018 | 02:06 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ അസുഖങ്ങള്‍ വരാനുള്ള സാധ്യത മുന്നില്‍കണ്ട് പൊതുജനങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലേറിയ, ജപ്പാന്‍ജ്വരം, മന്ത് തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി പോലുള്ള ജന്തുജന്യരോഗങ്ങള്‍, എച്ച്.വണ്‍-എന്‍.വണ്‍, ഇന്‍ഫ്‌ളുവന്‍സ പോലുള്ള വായു വഴി പകരുന്ന രോഗങ്ങള്‍ എന്നിവക്കെതിരെയാണ് കരുതല്‍ വേണ്ടത്.
ഓരോ പൗരനും ജാഗ്രത പാലിച്ചാലേ ഇത്തരത്തിലുള്ള രോഗങ്ങള്‍ പടരാതിരിക്കുമെന്നും ആരോഗ്യവകുപ്പ് വലിയ കരുതലോടെയാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.
കൊതുകുവളരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിയില്‍നിന്ന് രക്ഷ നേടാം. ഇതിനായി വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം കര്‍ശനമായും ഡ്രൈഡേ ആചരിക്കണം.
വെള്ളം സ്ഥിരമായി കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ആരോഗ്യ വകുപ്പിന്റെ ജില്ലാതല ആരോഗ്യ ജാഗ്രത ടീം അംഗങ്ങള്‍ വീടുകള്‍, സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ പരിശോധിച്ച് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരേ വിവിധ നിയമപ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യമോ മറ്റു അസുഖങ്ങളുടെ ലക്ഷണങ്ങളോ ഉള്ളവര്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന്നും എല്ലാ സൗകര്യങ്ങളും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അസുഖം പൂര്‍ണമായും ഭേദമാകാതെ പൊതു പരിപാടികളില്‍ അവര്‍ പങ്കെടുക്കരുതെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  6 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago