HOME
DETAILS
MAL
കൊവിഡ്: എറണാകുളം-കോട്ടയം ജില്ലാ അതിര്‍ത്തി അടച്ചു, കോട്ടയത്തും ഇടുക്കിയിലുമായി ആറ് പഞ്ചായത്തുകള്‍ ഹോട്ട് സ്പോട്ടുകള്‍
backup
April 27 2020 | 12:04 PM
കൊച്ചി: എറണാകുളം-കോട്ടയം ജില്ലാ അതിര്‍ത്തി അടച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ പഞ്ചായത്തുകളെയാണ് ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോട്ടയത്ത് ഇന്ന് ആറ് കേസുകളാണ് പോസിറ്റീവ് ആയത്. എന്നാല്‍, ഇതിനു മുമ്പേ തന്നെ ജില്ലാ അതിര്‍ത്തി അടച്ച് ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."