ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
കണ്ണൂര്‍: ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലിസ് അതിക്രമത്തിനെതിരേ യു.ഡി.എഫും ബി.ജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സര്‍വിസുകള്‍ വെട്ടിച്ചുരുക്കി കെ.എസ്.ആര്‍.ടി.സിയും പണിമുടക്കിയതോടെ ജനങ്ങള്‍ വലഞ്ഞു. പയ്യന്നൂര്‍, തലശ്ശേരി ഡിപ്പോയില്‍ ബസുകളെല്ലാം സര്‍വിസ് നിര്‍ത്തിവച്ചിരുന്നു.
കണ്ണൂരില്‍ രാവിലെ നാല് ബസുകളും ഉച്ചയോടെ 12 ബസുകളും സര്‍വിസ് നടത്തി. കട കമ്പോളങ്ങളെല്ലാം രാവിലെ മുതല്‍ അടഞ്ഞുകിടന്നു. ഹര്‍ത്താലിനിടെ സര്‍വിസ് നടത്തിയ ഇതരസംസ്ഥാന ലോറികളും മറ്റും തളാപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ചെറു വാഹനങ്ങളുടെ കാറ്റഴിച്ചു വിടുന്ന സ്ഥിതിയും ഉണ്ടായി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും എങ്ങും റിപ്പോര്‍ട്ട് ചെയ്തില്ല. സ്വകാര്യ ബസുകള്‍, ചരക്കു വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിവ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില കുറവായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."