HOME
DETAILS
MAL
വായോറമലയില് കുടിവെള്ളമെത്തിക്കാന്‍ നടപടി വേണമെന്ന്
backup
April 06 2017 | 21:04 PM
ബാലുശ്ശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ പനങ്ങാട് പഞ്ചായത്തിലെ വായോറമല പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നതിനു നടപടിയെടുക്കണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടു.
കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി സാങ്കേതികത്വത്തില്‍ കുടുങ്ങി പാതിവഴിയിലാണ്. കോളനിയിലെ എഴുപത് കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്. വെള്ളമെത്തിക്കുന്നതിന് 90 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നല്‍കിയത്. പദ്ധതി നടത്തിപ്പിനായി 89.25 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിരുന്നു. ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് 89000 രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്നു നല്‍കിയിട്ടുണ്ട്. എന്നാല്‍ വിതരണ പൈപ്പുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."