ഗംഗാനദിയുടെ ചരിത്രം പറയുന്ന നൃത്താവിഷ്‌കാരം അരങ്ങേറി
ഗുരുവായൂര്‍: പുണ്യനദി ഗംഗയുടെ ഉത്ഭവവും ചരിത്രവും പറയുന്ന പ്രത്യേക നൃത്താവിഷ്‌ക്കാരം ഗുരുവായൂരില്‍ അരങ്ങേറി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്തവൈവിധ്യങ്ങള്‍ സമന്വയിപ്പിച്ചുകൊïുള്ളതായിരുന്നു നൃത്താവിഷ്‌ക്കാരം.
ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നൃത്താവിഷ്‌ക്കാരത്തിന്റെ അരങ്ങേറ്റം നടന്നത്. ഗംഗാനദിയുടെ ഉത്ഭവം, പ്രയാണം എന്നിവയെ ആസ്പദമാക്കി സംവാദകാരണി, ആകാശ തരംഗിണി, കുതന്ത്രജയം, ഭഗീരഥകൃതം, ഗംഗാപ്രയാണം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായാണ് അവതരണം. പ്രശസ്ത നര്‍ത്തകിമാരായ കലാമണ്ഡലം ഷീന ബീ. നമ്പ്യാര്‍, കലാമണ്ഡലം മാധുരി ദിഗംബര്‍, സുധ നീലേശ്വര്‍ എന്നിവരാണ് നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്.
ഇവര്‍ ചേര്‍ന്ന് ഇതിനായി രൂപം നല്‍കിയ 'കൊച്ചിന്‍ തരംഗ്'ന്റെ പേരിലാണ് അവതരണം. ഇവരുടെ 9 ശിഷ്യകളും അരങ്ങിലെത്തി. ഒന്നര മണിക്കൂര്‍ നീï നൃത്താവിഷ്‌ക്കാരം ആസ്വദിക്കാന്‍ നിരവധി കലാസ്വാദകരാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."