കൊറോണയെ തുരത്താന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ആസ്ത്രേലിയക്കാര്‍
സിഡ്നി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആസ്ത്രേലിയ പുറത്തിറക്കിയ 'കൊവിഡ് സേഫ് ' ആപ്ലിക്കേഷന്‍ ഒരു ദിവസംകൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്. ആപ്പിലൂടെ വ്യക്തിവിവരങ്ങള്‍ ചോരുമെന്ന ആരോപണവും ഇല്ലെന്ന സര്‍ക്കാരിന്റെ മറുപടിയും നിലനില്‍ക്കേയാണിത്.
കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിരോധ നടപടികള്‍ക്കായി ആസ്ത്രേലിയ ആപ് പുറത്തിറക്കിയിരുന്നത്. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സമയത്ത് അത് ബ്ലൂടൂത്ത് വഴി കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ആപ്. ഇതിലൂടെ രോഗികളുടെ വിവരങ്ങള്‍ സര്‍ക്കാരിന് ശേഖരിക്കാനും സാധിക്കും. ഇത്തരത്തില്‍, രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനും സാധിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രാജ്യത്തെ പകുതിയോളം ജനങ്ങള്‍ ഉപയോഗിച്ചാലേ ആപ്ലിക്കേഷന്റെ ഉദ്ദേശിച്ച ഫലം ലഭിക്കൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ രാജ്യത്തെ അഞ്ചു ശതമാനത്തോളം ജനങ്ങള്‍ ഇതു ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആപ് ലോഞ്ച് ചെയ്ത് അഞ്ചു മണിക്കൂറിനുള്ളിലാണ് പത്തു ലക്ഷത്തിലേറെ പേര് ഡൗണ്‍ലോഡ് ചെയ്തതെന്ന വിവരം സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."