മഴയിലും വെള്ളക്കെട്ടിലും നിരവധി നാശനഷ്ടം
അമ്പലപ്പുഴ: കനത്തമഴയില്‍ വീട് തകര്‍ന്നു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് എട്ടാം വാര്‍ഡ് ആമേട അറുവങ്കളത്തില് രാജേഷിന്റെ വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വെള്ളപ്പൊക്കവും മൂലം രാജേഷിന്റെ വീടിനുചുറ്റും ദിവസങ്ങളായി വെള്ളം കെട്ടി നിന്നിരുന്നു.
ഇതേതുടര്‍ന്ന് രാജേഷിന്റെ അമ്മ രമ, മൂത്തമകന് എന്നിവര്‍ ദുരിതാശ്വാസ ക്യാംപിലായിരുന്നു. സംഭവ സമയം രാജേഷിന്റെ ഭാര്യ ശശികലയും ഇളയ മകന് നവനീതുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ അത്ഭുതകരമായി രക്ഷപെട്ടു. ഓടുമേഞ്ഞ മേല്‍ക്കൂര, തടി ഉരുപ്പടികള്‍, വീട്ടുപകരണങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നു. വില്ലേജ് അധികൃതരെത്തി നാശനഷ്ടം വിലയിരുത്തി.
ഹരിപ്പാട്: ശക്തമായ കാലവര്‍ഷത്തിലും വെള്ളപ്പൊക്കത്തിലും ഏത്തവാഴ കൃഷി തകര്‍ച്ചയുടെ വക്കില്‍. വീയപുരം രണ്ടാം വാര്‍ഡില്‍ കടവില്‍ പറമ്പില്‍ നാസറിന്റെ കുലച്ച അഞ്ഞൂറോളം ഏത്തവാഴകളാണ് തകര്‍ച്ച ഭീഷണി നേരിടുന്നത്. കൃഷിഭൂമിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് തകര്‍ച്ച നേരിടാന്‍ കാരണം. വാഴയുടെ ചുവട്ടില്‍ വെള്ളം ഒരു ദിവസം കെട്ടിക്കിടന്നാല്‍ വേരുകള്‍ അഴുകി വാഴക്കൈകള്‍ പഴുത്ത് ഒരാഴ്ച്ചക്കകം വാഴ നിലംപൊത്തിയാണ് നശിക്കുന്നത്.
കൃഷിയിറക്കി ഏഴ് മാസം പിന്നിട്ടിരിക്കെ വാഴകളെല്ലാം കുലച്ച നിലയിലാണ്. ഒരു വാഴക്ക് മുന്ന് രൂപ ക്രമത്തില്‍ ഇന്‍ഷുര്‍ പോളിസിയും എടുത്തിട്ടുണ്ട്. ഒന്‍പത് പടല വരെയുള്ള വലിയ കുളകളാണ്. 12 കിലോ മുതല്‍ 18 കിലോ വരെ തൂക്കം ലഭിക്കുന്ന കുലകളായിരുന്നു നശിച്ചവയില്‍ ഭൂരിഭാഗവും. വാഴവിത്ത്, വളം, കയര്‍, ജോലിക്കൂലി ഉള്‍പ്പടെ 300 രൂപ ഓരോ വാഴക്കും ചെലവുവന്നു. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയതായിരുന്നു ഇവ. വെള്ളത്തിലായതോടെ ഒരു സീസണിലെ അദ്ധ്വാനവും പ്രതീക്ഷകളുമാണ് തകര്‍ന്നടിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."