മാന്നാര്‍ ബോട്ട്സര്വിസ് പുനരാരംഭിക്കണമെന്ന്
മാന്നാര്‍: മുടങ്ങിക്കിടക്കുന്ന മാന്നാറിലേക്കുള്ള ബോട്ട് സര്‍വിസ് പുനരാംഭിക്കണമെന്ന് മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവ സമിതിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജന. കണ്‍വീനര്‍ എന്‍. ഷൈലാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള പ്രമേയം ജനറല്‍ സെക്രട്ടറി ടി.കെ ഷാജഹാന് അവതരിപ്പിച്ചു.
ബോട്ട് സര്‍വിസ് പുനരാരംഭിച്ചാല്‍ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നതോടൊപ്പം മാന്നാര്‍ മഹാത്മാ വാട്ടര്‍ സ്റ്റേഡിയത്തില്‍ അടിഞ്ഞു കൂടുന്ന ചെളി മണ്ണ് മാറിപ്പോയി നീരൊഴുക്ക് ഭംഗിയാക്കുവാനും കഴിയും. ഓണക്കാല ജലമേളകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 22ന് പകല്‍ രണ്ട് മുതലാണ് മാന്നാര്‍ ജലോത്സവം നടക്കുന്നത്. 12 ചുണ്ടന് വള്ളങ്ങളും 9 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും ഉള് പ്പെടെ 45 കളി വള്ളങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കും. രവി തൈച്ചിറ, പി.കെ.മാധവന് വൈദ്യര്, എം.സി വര്‍ഗീസ്, ചെറിയാന് അത്തിക്കാത്തറ, ജോസ്, മോന് തുണ്ടിയില്‍, അംപോറ്റി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."