പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ നിരീക്ഷണത്തില്‍
പീരുമേട്: ഇടുക്കിയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിതനായ വ്യക്തിയുമായി ഏലപ്പാറയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയത്.
നേരിട്ടുള്ള സമ്പര്‍ക്കമല്ല ഉണ്ടായതെന്നും എം.എല്‍.എ സ്വയം മാറി നില്‍ക്കുകയാണെന്നും ഹോം ക്വാറന്റൈന്‍ ആണെന്നും കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.അതേ സമയം ജില്ലയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. മുന്നൂറിലധികം പരിശോധന ഫലങ്ങളാണ് ഇന്ന് വരാനുള്ളത്.ഇന്ന് പുതുതായി മുന്ന പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കലക്ടര്‍ പറഞ്ഞു.രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളേയും നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും ഒറ്റയടിക്കാണ് റെഡ് സോണ്‍ ആയി മാറിയത്. രണ്ട് ദിവസമായി രോഗികളുടെ എണ്ണം വര്‍ധിച്ചതിനാലാണ് ഇരു ജില്ലകളും റെഡ് സോണാക്കി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."