സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിക്കുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ .ശമ്പളം ഒരു അവകാശമാണ് ഇതിനെ നിയമപരമായി മാത്രമേ കോടതിക്ക് കാണാനാകൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
രണ്ടുമാസത്തേക്കാണ് സ്റ്റേ. അതേ സമയം കേസ് മെയ് 20ന് വീണ്ടും പരിഗണിക്കും.സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്.എന്നാല്‍ ഉത്തരവില്‍ അവ്യക്തതയാണ് നിലനില്‍ക്കുന്നത്. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിമാത്രമാണ് സൂചിപിച്ചിരിക്കുന്നത്. അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.
അതേ സമയം ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം കട്ട് ചെയ്യന്‍ ഉള്ള ഉത്തരവ് എന്ന് പറയുന്നില്ലെന്ന് ഹരജിക്കാര്‍ വാദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."