ജീവകാരുണ്യത്തില്‍ പുതുമാതൃകയുമായി പൊഴുതന ഗ്ലോബല്‍ കെ.എം.സി.സി
പൊഴുതന: പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്കും വിരഹ വേദനകള്‍ക്കുമിടയില്‍ സ്വന്തം നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സഹജീവിസ്‌നേഹത്തിന്റെ കൂട്ടായ്മ തീര്‍ക്കുകയാണ് പൊഴുതന ഗ്ലോബല്‍ കെ.എം.സി.സി ഓണ്‍ലൈന്‍ കൂട്ടായ്മ.
വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലിയെടുക്കുന്ന പൊഴുതന പഞ്ചായത്തിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പൊഴുതന ഗ്ലോബല്‍ കെ.എം.സി.സി കുടുംബം പോറ്റാനായി കടല്‍ കടന്ന ചെറുപ്പക്കാരാണ് സമൂഹത്തിലെ വീണുപോയവര്‍ക്ക് കൈത്താങ്ങുമായി പുതിയ കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുന്നത്.
ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസം ദുബൈയില്‍ വച്ച് ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം കല്‍പ്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി ഹംസയാണ് നിര്‍വഹിച്ചത്. യോഗത്തില്‍ ചെയര്‍മാനായി കാതിരി റഷീദിനെയും ജനറല്‍ കണ്‍വീനറായി കസ്തൂരി മുസ്തഫയെയും ട്രഷററായി അഷ്‌റഫ് പൂന്തോടന്‍ എന്നിവരെയും തെരഞ്ഞെടുത്തു. കെ.എം കുട്ടി ഫൈസി അച്ചൂരാണ് ഉപദേശക സമിതി ചെയര്‍മാന്‍.
കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ പൊഴുതന മഹല്ലില്‍ പതിറ്റാണ്ടുകളോളം മുഅദ്ദിനായി ജോലി ചെയ്ത് വിടവാങ്ങിയ ഏന്തീന്‍ മൊല്ലയുടെ നിര്‍ധനകുടുംബത്തിന് വീടൊരുക്കാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം ദലിത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായ സതീശന്റെ വീട് നവീകരണവും പൂര്‍ത്തിയാക്കും.
കൂട്ടായ്മയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പൊഴുതനക്കാരായ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കാതിരി നാസര്‍, ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.കെ ഹനീഫ, മുന്‍ പ്രവാസികളായ സി.ടി മൊയ്തീന്‍, സീതി ഹാജി എന്നിവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."