ഹൈക്കോടതി ഉത്തരവ് ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു: തുടര്‍നടപടികള്‍ വിധി വന്നശേഷമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്
തുടര്‍നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം കേരള സംസ്ഥാനം മാത്രമല്ല ഹൈക്കോടതി വിധിയാകുമ്പോള്‍ അത് കേന്ദ്രസര്‍ക്കാരിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.
കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസ്സഹകരിക്കാം. ഏതെല്ലാം രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം
അതിനൊക്കെ ശ്രമിച്ചു കൊണ്ടിരുക്കുന്ന ഒരു സെറ്റ് ആളുകള്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു എന്നത് അത്യധികം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോകം മുഴുവന്‍ കേരളത്തിലെ യോജിപ്പ്, കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റല്‍ എന്നൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലര്‍ നമുക്കിടയില്‍ ഉണ്ട് എന്നത് വലിയൊരു തിരിച്ചറിവ് തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു.
പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിക്കുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.ശമ്പളം ഒരു അവകാശമാണ് ഇതിനെ നിയമപരമായി മാത്രമേ കോടതിക്ക് കാണാനാകൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് രണ്ടുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."