എസ്.കെ.എസ്.എസ്.എഫിന്റെ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം
കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ്.ഫ് ബാവാ നഗര്‍ ശാഖ പ്രവര്‍ത്തകര്‍ ചെറിയ പെരുന്നാള്‍ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. തെരുവുകളില്‍ ഹോമിക്കപ്പെടുന്ന അനാഥജന്മങ്ങള്‍ക്ക് തണലേകുന്ന ചെറുക്കാപ്പാറ മരിയഭവന്‍, പാറപ്പള്ളി സ്‌നേഹാലയം, മലപ്പച്ചേരി ന്യു മലബാര്‍ പുനരധിവാസ കേന്ദ്രം തുടങ്ങിയ മൂന്ന് വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കൊപ്പമാണ് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ ആഘോഷിച്ചത്. ബാവാ നഗറില്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച നാലുവയസുകാരി ഫാത്തിമ സൈനബിന്റെ പേരില്‍ പ്രദേശത്തെ ഓരോ വീടുകളില്‍ നിന്നും ശേഖരിച്ച പെരുന്നാള്‍ ഭക്ഷണവും വസ്ത്രവും അന്തേവാസികള്‍ക്ക് നല്‍കി. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ ശരീഫ് മാസ്റ്റര്‍, റാഷിദ് തിഡില്‍, ഹുസൈനാര്‍, ഷഫീഖ് തൊട്ടി, ഫാസില്‍ എ, മുഫീദ്, തൗഫീഖ്, യൂനുസ്, ഷമീല്‍, കദീര്‍, സവാദ്, ഖമറു, അനസ്, മുബശിര്‍, മുനവ്വിര്‍, ഫാസില്‍ സിഎച്ച് നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ് മുട്ടുന്തല ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കുമുള്ള ചെറിയ പെരുന്നാള്‍ ഭക്ഷണ വിതരണം സീനിയര്‍ സര്‍ജന്‍ ഡോ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അജാനുര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേശന്‍, എസ്.എം.എഫ് മണ്ഡലം സെക്രട്ടറി എം.എ റഹ്മാന്‍, ഡോ. അഷറഫ് കുറ്റിക്കോല്‍, സമദ്, റിസ്‌വാന്‍ പ്രസംഗിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്റ് മമ്മു ഹാജി അധ്യക്ഷനായിരുന്നു . ചെയര്‍മാന്‍ മുട്ടുന്തല അബ്ദുല്ല സ്വാഗതം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."