പ്രതിഷേധം അണപൊട്ടി: ആംആദ്മി പ്രവര്‍ത്തകര്‍ക്കൊപ്പം സിപിഎമ്മും; മാര്‍ച്ച് പൊലിസ് തടഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ലെഫ്.ഗവര്‍ണര്‍ ഓഫിസില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആംആദ്മി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ചിനു പിന്‍തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയതോടെ സിപിഎം പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിചേര്‍ന്നിട്ടുണ്ട്.
प्रधानमंत्री आवास की तरफ बढ़ता आम आदमी का हल्ला बोल !#अब_रण_होगा pic.twitter.com/qOCz9Wb9Sq
— AAP (@AamAadmiParty) June 17, 2018
മാര്‍ച്ച് സന്‍സദ് മാര്‍ഗില്‍ പൊലിസ് തടഞ്ഞു. മാര്‍ച്ചിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന പൊലിസ് ഓഫിസര്‍ മധു വര്‍മ പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്താന്‍ അനുവാദമില്ല. മാര്‍ച്ച് പോകുന്ന വഴികളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
.@cpimspeak's cadre joins the AAP protest at Mandi House to move forward towards PM House.#अब_रण_होगा pic.twitter.com/g50TiL1Fw7
— AAP (@AamAadmiParty) June 17, 2018
നിസഹകരണം തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന നിരാഹാര സമരം ആറാം ദിനം പിന്നിട്ടു.
Visuals of AAP members & supporters at Parliament Street. They were marching towards PM residence to support Delhi CM's demand that Delhi Lt Governor end strike by bureaucrats. Delhi DCP says 'They've been contained at Parliament street & are being told they can't go any further' pic.twitter.com/CftpRdA71J
— ANI (@ANI) June 17, 2018
കുത്തിയിരിപ്പ് സമരത്തില്‍ ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിനു പിറകെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ സത്യേന്ദ്ര ജെയിന്‍ നിരാഹാരം തുടങ്ങിയിരുന്നു. സിസോദിയ നിരാഹാര സമരം തുടങ്ങുന്നതായി ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
നാലു മാസമായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, അനാവശ്യ സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് കെജ്‌രിനാള്‍ ഉന്നയിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.
കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പെടെയുള്ളവര്‍ പ്രധാന്മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് പിണറായിയോടൊപ്പമുണ്ടായിരുന്നത്. നീതി ആയോഗ് യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇവര്‍ ഇന്നലെ കെജ്‌രിവാളിന്റെ വീട്ടിലെത്തി പിന്‍തുണ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."