HOME
DETAILS
MAL
സര്‍ക്കാരിന്റെ ധിക്കാരത്തിനുള്ള തിരിച്ചടി: കെ.പി.എ മജീദ്
backup
April 29 2020 | 01:04 AM
കോഴിക്കോട്: ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ ധിക്കാരത്തിനുള്ള തിരിച്ചടിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. നിയമത്തിന്റെ പിന്‍ബലമില്ലാതെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനവും പിടിച്ചെടുത്ത ശമ്പളം എന്തിന് വിനിയോഗിക്കുന്നു എന്ന അവ്യക്തതയുമാണ് കോടതി വിധിക്ക് കാരണമായത്.
സാലറി ചലഞ്ച് എന്ന പേരിട്ട് ശമ്പളം പിടിച്ചെടുക്കല്‍ നടപടിയിലേക്ക് കടക്കുമ്പോള്‍ ജീവനക്കാരുമായി ഏതെങ്കിലും തരത്തില്‍ കൂടിയാലോചന നടത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതൊന്നും ചെയ്യാതെ ഏകാധിപത്യ രീതിയില്‍ പെരുമാറിയതിന്റെ ശിക്ഷയാണ് കോടതിയില്‍നിന്ന് ലഭിച്ചത്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ജനാധിപത്യ രീതിയിലാവണമെന്നുമുള്ള സാമാന്യബോധം സര്ക്കാറിനുണ്ടാവണമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."