രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് കൊല: സംഭവം നിഷേധിച്ച് കേന്ദ്രമന്ത്രി നഖ്‌വി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ചു മധ്യവയസ്‌കനെ ബജ്‌റംഗ്ദള്‍ സംഘം അടിച്ചുകൊലപ്പെടുത്തിയതിനെച്ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. എന്നാല്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലൊരു സംഭവം അവിടെ നടന്നിട്ടില്ലെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
വളരെ വൈകാരികമായ വിഷയമാണെന്നു പറഞ്ഞ മന്ത്രി, പറയപ്പെടുന്ന പോലെ ഒരു സംഭവവും അവിടെ നടന്നിട്ടില്ലെന്നും ഇത്തരം റിപ്പോര്‍ട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. ഇന്നലെ കോണ്‍ഗ്രസിലെ മധുസൂദനന്‍ മിസ്ത്രിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. രാജസ്ഥാനില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നഖ്‌വിയുടെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനിടെ, നഖ്‌വിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എണീറ്റു. ആള്‍വാറില്‍ നടന്ന വിവരം ന്യൂയോര്‍ക്ക് ടൈംസ് വരെ അറിഞ്ഞിട്ടും ഇന്ത്യയിലെ മന്ത്രി അറിഞ്ഞിട്ടില്ലെന്ന് ഗുലാംനബി ആക്ഷേപിച്ചു.
അതേസമയം, പത്രറിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വയ്യെന്നുപറഞ്ഞ സഭ നിയന്ത്രിച്ച ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നു വിശദറിപ്പോര്‍ട്ട് തേടാന്‍ കേന്ദ്രമന്ത്രി നഖ്‌വിക്കു നിര്‍ദേശം നല്‍കി. പത്രവാര്‍ത്തകളുടെ പേരില്‍ സഭയില്‍ ചര്‍ച്ചവേണ്ടെന്നും വിഷയം സര്‍ക്കാര്‍ സ്ഥിരീകരിക്കട്ടെയെന്നുമായിരുന്നു സഭാ ഉപാധ്യക്ഷന്റെ മറുപടി. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. അല്‍വാറിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ഇത് ഏറെ ഞ്ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."