വിജയിക്കുന്നെന്ന് ആസ്‌ത്രേലിയ; നിയന്ത്രണത്തില്‍ ഇളവ്
സിഡ്‌നി: കൊവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങള്‍ വിജയിക്കുന്നു എന്നവകാശപ്പെട്ട് ആസ്‌ത്രേലിയ. ഉപാധികള്‍ക്കു വിധേയമായി രാജ്യത്തെ ലോക്ക്ഡൗണില്‍ ഇളവുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലടക്കം ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയായിരുന്ന ബോണ്ടി ബീച്ചടക്കം വിനോദസഞ്ചാരികള്‍ക്കായി തുറന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാള്‍ക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആസ്‌ത്രേലിയന്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. കൊവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ മന്ത്രി, എന്നാല്‍ വിജയം പൂര്‍ണമായിട്ടില്ലെന്നും പറഞ്ഞു. നേരത്തെ, കൊവിഡ് ബാധിതരെ കണ്ടെത്താനും അവരില്‍നിന്ന് അകലം പാലിക്കാനുമായി ആസ്‌ത്രേലിയ കൊവിഡ് സേഫ് എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ഇതിനു രാജ്യത്തു വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത്. അതേസമയം, ജര്‍മനി, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.ന്യൂസിലാന്‍ഡില്‍ അഞ്ചാഴ്ച നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ നീക്കി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ജസീന്‍ഡ ആന്‍ഡേണ്‍ തങ്ങളുടെ രാജ്യം കൊവിഡ് ഭീഷണി മറികടന്നെന്ന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."