HOME
DETAILS
MAL
ഇടുക്കിയില്‍ ആശ്വാസം: ആദ്യം രോഗം സ്ഥിരീകരിച്ച ആറു പേരുടെയും ഫലം നെഗറ്റീവായി
backup
April 29 2020 | 06:04 AM
തൊടുപുഴ: ഇടുക്കിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ആറു പേരുടേയും പുതിയ പരിശോധനാ ഫലം നെഗറ്റീവ്. ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ യുവാവ്, അമ്മ, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.
അതേസമയം കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമും തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."