HOME
DETAILS
MAL
നിരാഹാരത്തിലിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരിക്ക് പിന്തുണയുമായി വി.എസ്
backup
April 07 2017 | 13:04 PM
തിരുവനന്തപുരം: ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ സമരത്തിന് പിന്തുണയുമായി ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ബന്ധുക്കളെ ഫോണില്‍ വിളിച്ചാണ് വി.എസ് പിന്തുണ അറിയിച്ചത്. ആരോഗ്യകാര്യം ശ്രദ്ധിക്കണമെന്നും വി.എസ് അവിഷ്ണയെ ഉപദേശിച്ചു.
ഡി.ജി.പി ഓഫിസിനു മുന്നില്‍ അമ്മ മഹിജയ്ക്കു നേരിട്ട പൊലിസ് നടപടിയെത്തുടര്‍ന്നാണ് അവിഷ്ണ നിരാഹാരമിരുന്നത്. മര്‍ദിച്ച പൊലിസുകാരെ അറസ്റ്റ് ചെയ്യുക, കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മൂന്നു ദിവസമായി അവിഷ്ണ നിരാഹാരമിരിക്കുന്നത്. അവിഷ്ണയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ വീട്ടിലെത്തി നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."