HOME
DETAILS
MAL
ബഹ്റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്
backup
April 29 2020 | 14:04 PM
മനാമ: ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്കിയ കണക്കനുസരിച്ച് നിലവില്‍ രാജ്യത്തുള്ള ഇന്ത്യക്കാരായ കോവിഡ് രോഗികളുടെ എണ്ണം 459 ആയി ഉയര്‍ന്നു. നിലവിലെ സ്ഥിതിയനുസരിച്ച് സ്വദേശികളായ ബഹ്റൈനികളുടെ എണ്ണത്തോളം ഇന്ത്യക്കാരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് സൂചന.
നിലവില്‍ രോഗികളായ ബഹ്റൈനികളുടെ എണ്ണം 553ആണ്.അതേ സമയം രോഗബാധയിൽ ബംഗ്ലാദേശികള്‍ മൂന്നാം സ്ഥാനത്താണ്. 171 ബംഗ്ലാദേശ് സ്വദേശികൾക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ബംഗ്ലാളികള് അധികപേരും നിയമ വിരുദ്ധരായി കഴിയുന്നതിനാല്‍ ചികിത്സക്ക് തയ്യാറാകാത്തതാണ് എണ്ണക്കുറവിന് കാരണമെന്നും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
അതേ സമയം രോഗം സുഖപ്പെട്ടവരിലും ഇന്ത്യക്കാരു എണ്ണമുണ്ട്. ഇതുവരെ 6 ഇന്ത്യക്കാരാണ് ബഹ്റൈനില്‍ സുഖം പ്രാപിച്ചത്.
നേപ്പാള്‍-126, പാക്കിസ്ഥാന്-30, സൗദിപൗരന്മാര്-16 എന്നിങ്ങനെയാണ് ബഹ്റൈനിലുള്ള മറ്റുചില പ്രധാന രാജ്യങ്ങളിലെ രോഗബാധിതരായ പൗരന്മാരുടെ എണ്ണം.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.moh.gov.bh/COVID19 ല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."