HOME
DETAILS

വരള്‍ച്ച: ജില്ലയില്‍ 19000 ഹെക്ടര്‍ കൃഷി നശിച്ചതായി കൃഷിവകുപ്പ്

  
backup
April 07 2017 | 18:04 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-19000-%e0%b4%b9%e0%b5%86%e0%b4%95

 
പാലക്കാട്: കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ആദ്യമായി അനുഭവപെട്ടു കൊണ്ടിരിക്കുന്ന അതികഠിനമായ വരള്‍ച്ചയില്‍ ജില്ലയില്‍ ഇത്തവണ ഏറ്റവുമധികം കൃഷിനാശം  സംഭവിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ വരെ ജില്ലാ കൃഷി ഓഫിസില്‍ ലഭിച്ച കണക്കനുസരിച്ചു 19,000 ഹെക്ടര്‍ നെല്‍കൃഷി പൂര്‍ണമായും നശിച്ചു കഴിഞ്ഞു. ഇനിയും കൃഷിനാശം  കൃഷിഭവനുകളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കര്‍ഷകരുമുണ്ട്. ഇതും കൂടിയാവുമ്പോള്‍ കൃഷിനാശം കാല്‍ലക്ഷം ഹെക്റ്ററോളം വരും. ഇപ്പോള്‍ 28 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്‍ കൃഷിനശിച്ചത് ആലത്തൂര്‍  താലൂക്കിലാണ്. 6200 ഹെക്ടര്‍.
വെള്ളം കിട്ടാത്തതിനാല്‍ രണ്ടാം വിള  ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. ആളിയാര്‍ വെള്ളം കിട്ടാത്തതിനാല്‍ ഇനി ഒന്നാം വിളയും ഇറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നാണ് ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ പറയുന്നത്. നല്ല മഴ ലഭിച്ചാല്‍ മാത്രമേ ധൈര്യപൂര്‍വം നെല്‍കൃഷി ചെയ്യാനാവൂ.
വിഷു കഴിയുന്നതോടെ പൊടി വിത നടത്തണം. ഞാറു പാകണം. ഇതിന് വെള്ളം കിട്ടണം. ഇപ്പോള്‍ കുടിവെള്ളത്തിന് ഒഴിച്ച് കൃഷിക്ക് കനാല്‍ വെള്ളം നല്‍കുന്നില്ല. കുഴല്‍ക്കിണറില്‍നിന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിനും വിലക്കുണ്ട്. ഈ വിലക്ക് മെയ് 31 വരെ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.            
സംസ്ഥാനത്തിന്റെ നെല്ലറയെന്നറിയപെടുന്ന പാലക്കാടിലെ കര്‍ഷകരുടെ ജീവിതം ഇപ്പോള്‍ ദുരിതപൂര്‍ണമാണ്. ആളിയാര്‍ കരാര്‍ പ്രകാരം ഇനി മെയ് രണ്ടാം വാരം മുതല്‍ മാത്രമേ കേരളത്തിന് തമിഴ്‌നാട് വെള്ളം നല്‍കാന്‍ തയാറാവുകയുള്ളു.
അത് കിട്ടിയാലും കൃഷി ഇറക്കാനാവില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഞാറ്റടി തയാറാക്കാതെ കൃഷി ഇറക്കാന്‍ പറ്റില്ല. ഇതിനിടയില്‍ ബാങ്കുകള്‍ വായ്പ തിരിച്ചടവിന് നോട്ടീസ് നല്‍കി വരികയാണ്.
കൂടുതലും സഹകരണ ബാങ്കുകളാണ് നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം വിളയെടുക്കാന്‍ കഴിയാത്തതിനാല്‍ നയാപൈസ കൈയ്യിലില്ലാതെ ഒന്നാം വിളയിറക്കുന്നതിനെ കുറിച്ച്  ആലോചിക്കാനാവില്ലെന്ന് കര്‍ഷകരൊന്നടങ്കം പറയുന്നു. വിത്തും, വളവും, കൃഷിക്കാവശ്യമുള്ള വെള്ളവും ലഭ്യമാക്കാതെ കൃഷി സാധ്യമാവില്ലെന്നും അവര്‍ പറയുന്നു.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടുതലും പച്ചക്കറിയും, നാളികേര കൃഷിയുമാണ് കൂടുതല്‍ ചെയ്തു വരുന്നത്. വാഴക്കൃഷി വെള്ളം കിട്ടാതെ നശിച്ചതും കിഴക്കന്‍ മേഖലയിലെ കര്‍ഷകരെ ദുരിതത്തിലാക്കി.
ജില്ലയില്‍ 10 ഹെക്ടറോളം വാഴ കൃഷി നശിച്ചതായി കൃഷിവകുപ്പ് കണക്കു കൂട്ടുന്നത്. എന്നാല്‍ 50 ഹെക്ടറോളം വാഴകൃഷി നശിച്ചു പോയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
എരുത്തേമ്പതി പഞ്ചായത്തിലെ  കരുമാണ്ട കൗണ്ടന്നൂരിലെ കര്‍ഷകന്‍ ദൊരൈ കൗണ്ടറുടെ രണ്ടേക്കറോളം വാഴകൃഷി ഉണങ്ങി നശിച്ചു. കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുത്തു ഉപയോഗിക്കാന്‍ പറ്റാതായതാണ് വാഴകള്‍ ഉണങ്ങി നശിക്കാന്‍ ഇടയാക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു.
വെള്ളം കിട്ടാതെ യാതൊരു കൃഷിയും ചെയ്യാനാവില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.
പറമ്പിക്കുളം ആളിയാര്‍ ഡാമുകളില്‍ കേരളത്തിന് ബാക്കി നല്‍കാനുള്ള വെള്ളം ഇപ്പോഴുമുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. അത് വാങ്ങിയെടുത്തു കൃഷിക്കു വെള്ളം നല്‍കണമെന്നും കര്‍ഷകര്‍ പറയുന്നു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago