കൂറുമാറ്റം: കൗണ്‍സിലര്‍മാരുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി
ഫറോക്ക്: എല്‍.ഡി.ഫിലേക്ക് കൂറുമാറി ഫറോക്ക് നഗരസഭയിലെ യു.ഡി.എഫ് ഭരണം അട്ടിമറിച്ച കൗണ്‍സിലര്‍മാരുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ലീഗ് പിന്തുണയോടെ മത്സരിച്ച് ജയിച്ച 21ാം ഡിവിഷന് കൗണ്‍സിലര്‍ ഖമറുല്‍ ലൈലയുടെ വീട്ടിലേക്ക് ലീഗ് നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ പി.വി ഷാഹുല്‍ ഹമീദ്, മുനിസിപ്പാല്‍ ലീഗ് ഭാരവാഹികളായ സി.എച്ച് സൈതലവി, പി.വി സക്കരിയ്യ, കബീര്‍ കല്ലംപാറ, മായക്കര ബാവ, ടി.പി സലീം, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി വാഹിദ് കല്ലംപാറ, കൗണ്‍സിലര്‍ എം. ബാക്കിര്‍ നേതൃത്വം നല്കി.
35ാം ഡിവിഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. മൊയ്തീന്‍കോയയുടെ വീട്ടിലേക്ക് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പല്‍ ലീഗ് സെക്രട്ടറി വി. മുഹമ്മദ് ബഷീര്‍, കെ. മുഹമ്മദ് സലാം, ചിറയില്‍ ബാവ, എന്‍.വി ബീരാന്‍കോയ, കടന്നലില്‍ കോയ, മനോഹരന്, ഷംസീര്‍ പുളിക്കത്തായത്ത്, എന്‍.വി കബീര്‍, പി.എ അഷ്റഫ്, ഷമീം, റഹൂഫ്, ഇയ്യാസ്, കൗണ്‍സിലര്‍മാരായ കെ.പി അഷ്റഫ്, പി.കെ അബ്ദുല്‍ സലാം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."