മെയ് നാല് മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍: മാര്‍ഗനിര്‍ദേശം ഉടനെന്ന് കേന്ദ്രം
ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക്താവ്.മെയ് നാലിന് ശേഷം പല ജില്ലകളിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോക്ഡൗണ്‍ നടപ്പിലാക്കിയതിനാല്‍ രാജ്യത്തെ സ്ഥിതിയില്‍ വളരെയധികം നേട്ടങ്ങളും പുരോഗതിയും ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് മൂന്ന് വരെ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദേശീയവ്യാപക ലോക്ക് ഡൗണ്‍ മെയ് 3 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.കൊവിഡ് ബാധ രൂക്ഷമല്ലാത്ത മേഖലകളില്‍ ഇളവുകളും അതേസമയം ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."