HOME
DETAILS
MAL
കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു; വെടിവെപ്പിന് താല്‍ക്കാലിക വിരാമം
backup
March 01 2019 | 03:03 AM
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ ഹന്ദ്വാര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പ് അവസാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഇപ്പോഴും തുടരുകയാണ്.
ഇന്നലെ വൈകുന്നേരെ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഉറി മേഖലയിലാണ് പാകിസ്താന് വെടിവെപ്പ് നടത്തിയത്. പാക് വെടിവെപ്പില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കമല്കോട്ട ഗ്രാമത്തിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന് വെടിയുതിര്‍ക്കുകയായിരുന്നു. രാത്രി മുഴുവന്‍ വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ,വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ വാഗാ അതിര്‍ത്തി വഴി പാകിസ്താന് ഇന്ന് ഇന്ത്യക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."