HOME
DETAILS

ഹോട്ട്‌സ്‌പോട്ടുകളല്ലാത്തയിടങ്ങളില്‍  അടച്ച വഴികള്‍ തുറക്കണം

  
backup
April 30 2020 | 01:04 AM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be
 
 
 
കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെച്ചൊല്ലി കണ്ണൂരില്‍ ജില്ലാ കലക്ടറും പൊലിസും തമ്മില്‍ ഭിന്നത. പൊലിസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നതില്‍ അതൃപ്തി അറിയിച്ച് കലക്ടര്‍ ടി.വി സുഭാഷ് ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയ്ക്കു കത്തയച്ചു. ജില്ലയിലെ ഗ്രാമീണ മേഖലയില്‍ റോഡുകളടച്ച നടപടി ശരിയല്ലെന്നു വ്യക്തമാക്കിയ കലക്ടര്‍, ഹോട്ട് സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങളില്‍ പൊലിസ് അടച്ച വഴികള്‍ അടിയന്തരമായി തുറന്നുകൊടുക്കാനും ഉത്തരവിട്ടു.
ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ പശ്ചാത്തലത്തിലായിരുന്നു ഐ.ജിമാരായ വിജയ് സാക്കറെയ്ക്കും അശോക് യാദവിനും ജില്ലയുടെ നിയന്ത്രണച്ചുമതല നല്‍കിയത്. പിന്നീടു പൊലിസ് ഏകപക്ഷീയമായാണു പെറുമാറുന്നതെന്നും ജില്ലാ ഭരണകൂടവുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. കലക്ടര്‍ വിളിക്കുന്ന യോഗങ്ങളില്‍ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകാത്തതും വിമര്‍ശനത്തിനിടയാക്കി. 
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തിയതിനെതിരേ ആരോഗ്യ വകുപ്പ് കലക്ടറെ പരാതി അറിയിച്ചിരുന്നു. ഇതിനിടെ പൊലിസ് തയാറാക്കിയ മൊബൈല്‍ ആപ്പില്‍ നിന്നു കൊവിഡ് രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങള്‍ ചോര്‍ന്നതും വിവാദമായി. സംഭവത്തില്‍ ജില്ലാ പൊലിസിനു വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടി കലക്ടര്‍ ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. 
ഇതിനു പിന്നാലെയാണ് ജില്ലയുടെ മുക്കിലും മൂലയിലുമുള്ള റോഡുകള്‍ പൊലിസ് ബാരിക്കേഡ് കെട്ടി അടച്ചത്. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടും റോഡുകള്‍ തുറക്കാന്‍ പൊലിസ് തയാറായില്ല. ഇതോടെ പൊലിസ് നടപടിക്കെതിരേ കലക്ടര്‍ എസ്.പിയെ രേഖാമൂലം പ്രതിഷേധമറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഐ.ജിമാരാണന്നും പുതിയ നടപടികളില്‍ തനിക്കു പങ്കില്ലെന്നുമായിരുന്നു എസ്.പിയുടെ മറുപടി. പിന്നാലെ ഹോട്ട് സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ കെട്ടിയടച്ച റോഡുകള്‍ തുറക്കാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ഇതിനിടെ കലക്ടറും പൊലിസും തമ്മിലുള്ള ഭിന്നത ജില്ലയിലെ ചില സി.പി.എം എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുമുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  11 hours ago