HOME
DETAILS
MAL
ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്
backup
April 30 2020 | 01:04 AM
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് സര്‍ക്കാരിന് കത്തയച്ചത്. ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആറുദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാല്‍ ശമ്പളം പിടിക്കരുതെന്നുമാണ് കത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."